കേസുകൾക്ക് പിന്നാലെ കേസുകൾ; തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലും കെ സുരേന്ദ്രനെ പ്രതിയാക്കി കേസെടുത്തു
റിമാൻഡിൽ തുടരുന്ന കെ സുരേന്ദ്രനെതിരെ വീണ്ടുമൊരു കേസു കൂടി. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടഞ്ഞ സംഭവത്തിലാണ് കെ സുരേന്ദ്രനെയും പ്രതി ചേർത്തിരിക്കുന്നത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 200ഓളം പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്.
അന്യായമായി സംഘം ചേർന്നു. ഹൈക്കോടതി വിലക്ക് ലംഘിച്ച് നിരോധിത മേഖലയിൽ മുദ്രാവാക്യം വിളിച്ചു, പ്രവർത്തകരെ പ്രകോപ്പിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. താരതമ്യേന കടുപ്പം കുറഞ്ഞ വകുപ്പുകളാണ് ഇത്തവണ സുരേന്ദ്രന് മേൽ ചുമത്തിയിരിക്കുന്നത്. കേസിൽ മൂന്ന് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം