കണ്ണൂരിലെ കേസിൽ കെ സുരേന്ദ്രന് ജാമ്യം; തിരികെ കൊട്ടാരക്കര ജയിലിൽ എത്തിച്ചേക്കും

  • 9
    Shares

കണ്ണൂരിൽ എസ് പി ഓഫീസ് മാർച്ചിനിടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ഇതോടെ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലേക്ക് എത്തിക്കും. സന്നിധാനത്തെ കേസിൽ ജാമ്യം തള്ളിയതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല

സന്നിധാനത്ത് 52കാരിയായ ഭക്തയെ ആക്രമിച്ച കേസിൽ റിമാൻഡിലാണ് സുരേന്ദ്രൻ ഇപ്പോൾ. ഈ കേസിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് കോഴിക്കോട് ജയിലിൽ നിന്ന് കണ്ണൂരിലേക്ക് കെ സുരേന്ദ്രനെ എത്തിച്ചത്. കണ്ണൂർ കോടതിക്ക് മുന്നിലും പതിവ് പോലെ ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തി. ഫെബ്രുവരി 14ന് വീണ്ടും ഹാജരാകണമെന്ന് കോടതി സുരേന്ദ്രന് നിർദേശം നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *