കെ സുരേന്ദ്രനെ കോഴിക്കോടേക്ക് മാറ്റി; കണ്ണൂരിലെ കേസിൽ നാളെ കോടതിയിൽ ഹാജരാക്കും

  • 11
    Shares

ശബരിമല സന്നിധാനത്ത് 52കാരിയായ ഭക്തയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ കോഴിക്കോടേക്ക് കൊണ്ടുപോയി. കെ സുരേന്ദ്രനെ നാളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കണ്ണൂരിൽ പോലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ സുരേന്ദ്രനെതിരെ പ്രൊഡക്ഷൻ വാറണ്ട് നിലനിൽക്കുന്നുണ്ട്.

ഇന്ന് കെ സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലിൽ താമസിപ്പിച്ച് നാളെ കണ്ണൂരിൽ കോടതിയിൽ ഹാജരാക്കാനാണ് നീക്കം. കണ്ണൂരിലെ കേസിൽ സുരേന്ദ്രന് ജാമ്യം ലഭിക്കുമെന്നാണ് അഭിഭാഷകർ പറയുന്നത്. എന്നാൽ ഈ കേസിൽ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനം കേസിൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു

 


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *