കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ട്; കസ്റ്റഡിയിൽ വെച്ച് അപായപ്പെടുത്താൻ ശ്രമമെന്ന് കെ സുരേന്ദ്രൻ

  • 66
    Shares

കടുത്ത ആരോഗ്യ പ്രശ്‌നമുള്ള തന്നെ കസ്റ്റഡിയിൽ വെച്ച് അപായപ്പെടുത്താനാണ് പോലീസിന്റെ നീക്കമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. നടുവേദനക്ക് ബൽറ്റ് ഇട്ടിരിക്കുന്ന തന്നെ തിടുക്കപ്പെട്ട് കൊട്ടാരക്കരയിലേക്ക് കൊണ്ടുവരികയായിരുന്നു. 30ാം തീയതി കോഴിക്കോട് വാറണ്ടുണ്ട്. അവിടെ താമസിപ്പിച്ചാൽ മതിയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു

ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രിയിൽ കൊണ്ടുപോകാൻ പോലീസ് ശ്രമിച്ചു. നിശ്ചയദാർഢ്യത്തോടെ ചെറുത്തതിനാലാണ് അത് പരാജയപ്പെട്ടതെന്നും ഇയാൾ ആരോപിച്ചു. സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കുന്നുണ്ട്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *