പത്തനംതിട്ടയിൽ 75,000 വോട്ടുകൾക്ക് വിജയിക്കും; മത്സരിച്ചത് പിണറായി വിജയനുമായി: കെ സുരേന്ദ്രൻ
പത്തനംതിട്ട മണ്ഡലത്തിൽ താൻ 75,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ. ഒരു കാരണവശാലും താൻ പരാജയപ്പെടില്ല.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി താൻ വോട്ട് നേടിയിട്ടുണ്ട്. വിജയം ഉറപ്പാണ്. വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടം താൻ അവസാനിപ്പിക്കില്ല. മണ്ഡലത്തിൽ മത്സരിച്ചത് വീണ ജോർജുമായിട്ടില്ല, പിണറായി വിജയനുമായിട്ടാണ്. വീണ ജോർജ് മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു