അമിത് ഷാ അയച്ച കേന്ദ്രസംഘം ജയിലിൽ പോയി കെ സുരേന്ദ്രനെ കണ്ടു

  • 40
    Shares

സന്നിധാനത്ത് 52കാരിയായ ഭക്തയ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ബിജെപിയുടെ നേതാവ് കെ സുരേന്ദ്രനെ കേന്ദ്രനേതാക്കൾ സന്ദർശിച്ചു. അമിത് ഷാ കേരളത്തിലേക്ക് അയച്ച സംഘമാണ് കെ സുരേന്ദ്രനെ കണ്ടത്.

സരോജ് പാണ്ഡെ, പ്രഹ്‌ളാദ് ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പൂജപ്പുര സെൻട്രൽ ജയിലിൽ എത്തി ഭക്തയെ ആക്രമിച്ച കേസിൽ റിമാൻഡിൽ തുടരുന്ന സുരേന്ദ്രനെ കണ്ടത്.

രാഷ്ട്രീയതടവുകാരോട് കാണിക്കേണ്ട മാന്യത പോലും ഭക്തയെ ആക്രമിച്ച് റിമാൻഡിൽ കഴിയുന്ന സുരേന്ദ്രനോട് സർക്കാർ കാണിക്കുന്നില്ലെന്ന് പ്രഹ്‌ളാദ് ജോഷി പറഞ്ഞു. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഇയാൾ ആരോപിച്ചു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *