മൂന്നാഴ്ചക്ക് ശേഷം കെ സുരേന്ദ്രൻ ഇന്ന് ജയിൽ മോചിതനാകും; വൻ സ്വീകരണമൊരുക്കാൻ ബിജെപി

  • 14
    Shares

സന്നിധാനത്ത് 52കാരിയായ ഭക്തയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന കെ സുരേന്ദ്രൻ ഇന്ന് ജയിൽ മോചിതനാകും. 52 വയസ്സുള്ള സ്ത്രീയെ ആക്രമിച്ച കേസിൽ ജയിലിൽ പോയ സുരേന്ദ്രന് വൻ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി പാർട്ടി. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സുരേന്ദ്രനെ സെക്രട്ടേറിയറ്റ് പടിക്കൽ എത്തിക്കും

കർശന ഉപാധികളോടെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ ഉത്തരവ് തിരുവനന്തപുരത്ത് എത്തിയപ്പോൾ വൈകുന്നേരം ഏഴ് മണിയായതിനാലാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്. ഇന്ന് പത്ത് മണിയോടെ സുരേന്ദ്രൻ ജയിലിൽ നിന്ന് പുറത്തിറങ്ങും.

സുരേന്ദ്രന്റെ അറസ്റ്റും ജയിൽവാസവും പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് ശക്തമാക്കിയിരുന്നു. സുരേന്ദ്രന് വേണ്ടി പാർട്ടി ശക്തമായി ഇടപെട്ടില്ലെന്ന് വി മുരളീധരൻ അടക്കമുള്ളവർ വിമർശിച്ചിരുന്നു. ഇത്തരം വിമർശനങ്ങൾ മറികടക്കാനുള്ള സ്വീകരണമൊരുക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ എൻ രാധാകൃഷ്ണൻ നടത്തുന്ന സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റും. പകരം മറ്റൊരാൾ സമരം ഏറ്റെടുത്തേക്കും.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *