52കാരിയെ അക്രമിച്ച കേസിൽ കെ സുരേന്ദ്രൻ ജയിൽ മോചിതനായി; നാമജപവുമായി ജയിലിന് മുന്നിൽ ബിജെപിക്കാരുടെ സ്വീകരണം

  • 12
    Shares

സന്നിധാനത്ത് 52കാരിയായ ഭക്തയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കെ സുരേന്ദ്രൻ ജയിൽ മോചിതനായി. വെള്ളിയാഴ്ച ഹൈക്കോടതിയാണ് ബിജെപി നേതാവിന് ജാമ്യം അനുവദിച്ചത്. 52കാരിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞ നേതാവിനെ സ്വീകരിക്കാൻ നാമജപവുമായാണ് ബിജെപിക്കാർ ജയിലിന് പുറത്ത് കാത്തുനിന്നത്

ഒരുതരത്തിലുമുള്ള നിയമലംഘനവും നടത്തിയിട്ടില്ലെന്നും ശബരിമലയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ തുടർന്നും പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. സമരത്തിൽ നിന്ന് പിന്നോട്ടുപോകില്ല.

ചെയ്ത സംഭവത്തിൽ യാതൊരു കുറ്റബോധവുമില്ല. അവിശ്വാസികൾ ശബരിമലയിൽ കയറുമോയെന്ന ആശങ്ക മാത്രമേ ജയിലിൽ കിടന്ന സമയത്തുണ്ടായിരുന്നുള്ളുവെന്നും സുരേന്ദ്രൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *