കെ സുരേന്ദ്രൻ 14 ദിവസത്തേക്ക് റിമാൻഡിൽ; ഇനി കൊട്ടാരക്കര സബ് ജയിലിൽ

  • 34
    Shares

ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി നിലയ്ക്കലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ബിജെപി നേതാവ് കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, പോലീസിനെ കയ്യേറ്റം ചെയ്യൽ, നിരോധനാജ്ഞ നിലവിലുള്ള സ്ഥലത്ത് അന്യായമായി സംഘം തുടങ്ങിയ പോലീസിന്റെ വാദം മജിസ്‌ട്രേറ്റ് അംഗീകരിക്കുകയായിരുന്നു

സുരേന്ദ്രനൊപ്പമുള്ള നാല് പേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. കെ സുരേന്ദ്രന്റെ ജാമ്യഹർജി ഇനി നാളയെ പരിഗണിക്കുകയുള്ളു. പോലീസ് നടപടികളോട് സഹകരിക്കാതെ വന്നതോടെയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. ശനിയാഴ്ച രാത്രി ഏറെ നേരം സുരേന്ദ്രനെ മടക്കി അയക്കാൻ പോലീസ് ശ്രമിച്ചിരുന്നു. എന്നാൽ പോലീസിനെ തള്ളിമാറ്റി മുന്നോട്ടു പോകാനായിരുന്നു ഇയാളുടെ ശ്രമം. തുടർന്നാണ് എസ് പി യതീഷ് ചന്ദ്ര സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *