മകരവിളക്കിന് ശബരിമലയിൽ എത്താനുള്ള സുരേന്ദ്രന്റെ നീക്കത്തിന് തിരിച്ചടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല

  • 10
    Shares

മകരവിളക്ക ദർശനത്തിനായി ശബരിമലയിൽ എത്താൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ച കെ സുരേന്ദ്രന്റെ നീക്കം പാളി. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. ഇതോടെ ഇന്ന് വൈകുന്നേരം നടക്കുന്ന മകരവിളക്ക് ദർശനത്തിന് സുരേന്ദ്രന് ശബരിമലയിൽ എത്താനാകില്ല.

ഇന്ന് പരിഗണിക്കേണ്ട ഹർജികളുടെ ലിസ്റ്റിൽ സുരേന്ദ്രന്റെ ഹർജി ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ കോടതി സർക്കാർ നിലപാട് തേടിയിരുന്നു. യാതൊരു കാരണവശാലും സുരേന്ദ്രന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്നായിരുന്നു സർക്കാർ നിലപാട് അറിയിച്ചത്.

പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ് നേരത്തെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. മകരവിളക്ക് ദർശിക്കാൻ ശബരിമലയിൽ പോകണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *