ഒരു മാന്യതയും പോലീസ് തരുന്നില്ല; കസ്റ്റഡിയിൽ ക്രൂരമായ പീഡനങ്ങൾ നേരിടുന്നുവെന്നും കെ സുരേന്ദ്രൻ
പോലീസ് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. നെയ്യാറ്റിൻകര തഹസിൽദാറെ ഉപരോധിച്ച കേസിലാണ് കെ സുരേന്ദ്രനെ കോടതിയിൽ എത്തിച്ചത്.
കസ്റ്റഡിയിൽ ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വരുന്നു. ഒരു പൊതുപ്രവർത്തകന് നൽകേണ്ട യാതൊരു മാന്യതയും പോലീസ് തരുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സുരേന്ദ്രനെ കോടതിയിയിൽ എത്തിച്ചപ്പോൾ പതിവ് പോലെ സംഘപരിവാറിന്റെ ആൾക്കൂട്ടം കോടതിക്ക് പുറത്ത് ശരണ മുദ്രവാക്യങ്ങളുമായി ബഹളം വെച്ചിരുന്നു.