പോലീസ് കോടതിയിൽ നൽകിയത് തെറ്റായ റിപ്പോർട്ട്; ടിപി കേസ് പ്രതികൾക്ക് സൗകര്യം ഒരുക്കി കൊടുത്തവർ തനിക്ക് ചായ വാങ്ങിതന്നതിന് പോലീസുകാരനെ സസ്‌പെൻഡ് ചെയ്തുവെന്നും കെ സുരേന്ദ്രൻ

  • 11
    Shares

പോലീസ് തെറ്റായ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചതെന്ന് റിമാൻഡിൽ തുടരുന്ന കെ സുരേന്ദ്രൻ. സുരേന്ദ്രന്റെ റിമാൻഡ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് എല്ലാ സൗകര്യവും ഒരുക്കി നൽകിയവരാണ് തനിക്ക് ചായ വാങ്ങി തന്നതിന്റെ പേരിൽ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തതെന്നും സുരേന്ദ്രൻ ആരോപിച്ചു. കോടയിയിലേക്ക് പോകുംവഴി സുരേന്ദ്രന് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ അവസരമൊരുക്കിയതിനാണ് കൊല്ലം എ ആർ ക്യാമ്പിലെ റിസർവ് ഇൻസ്‌പെക്ടർ ജി വിക്രമൻ നായരെ സസ്‌പെൻഡ് ചെയ്ത്. കൂടാതെ കോടതിയിൽ ഹാജരാക്കിയ സമയത്ത് സുരേന്ദ്രന് മാധ്യമങ്ങളോട് സംസാരിക്കാനും അവസരമൊരുക്കിയതായി കണ്ടെത്തിയിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *