പിണറായി വിജയൻ പക പോക്കുന്നു; മണ്ഡലകാലം മുഴുവൻ ജയിലിലിടാൻ ഗൂഢാലോചനയെന്ന് കെ സുരേന്ദ്രൻ
എല്ലാ പൗരാവകാശങ്ങളും ലംഘിച്ച് പോലീസ് തന്നോട് ക്രൂരമായാണ് പെരുമാറുന്നതെന്ന് കെ സുരേന്ദ്രൻ. തന്നെ മണ്ഡലകാലം മുഴുവൻ ജയിലിൽ ഇടാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസുകളിൽ കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോഴാണ് സുരേന്ദ്രന്റെ പ്രതികരണം
പിണറായി വിജയൻ തന്നോട് പക പോക്കുകയാണ്. ഡിവൈഎഫ്ഐ പോലീസുകാരെയാണ് തനിക്കെതിരെ ഉപയോഗിച്ചത്. ലോക്കൽ പോലീസിന് തൊടാൻ അനവകാശമില്ലെങ്കിലും കോടതിയിൽ ഹാജരാക്കുമ്പോൾ തള്ളിയിടാൻ ശ്രമിച്ചതായും സുരേന്ദ്രൻ ആരോപിച്ചു
കോഴിക്കോട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും സുരേന്ദ്രന് ജാമ്യം ലഭിച്ചു. അതേസമയം സന്നിധാനത്ത് 52കാരിയെ ആക്രമിച്ച കേസിൽ ജാമ്യാപേക്ഷ കോടതി തള്ളിയതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് സുരേന്ദ്രൻ. ഇവിടെ നിന്നാണ് ഇന്ന് കോഴിക്കോട് കൊണ്ടുവന്നത്.