കെ സുരേന്ദ്രൻ കുടുക്കിൽ നിന്ന് ഊരാകുടുക്കിലേക്ക്; സന്നിധാനം സ്റ്റേഷനിലെ കേസിൽ ജയിലിലെത്തി അറസ്റ്റ് ചെയ്യും

Loading...
  • 78
    Shares

ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് കുറച്ചുകാലത്തേക്ക് ജയിലിൽ തന്നെ കഴിച്ചുകൂട്ടാനുള്ള വകയൊരുക്കി കേരളാ പോലീസ്. നിലയ്ക്കലിലെ കേസിൽ ജാമ്യം ലഭിച്ചെങ്കിലും കണ്ണൂരിൽ നിന്നുള്ള കേസിൽ അറസ്റ്റ് വാറണ്ടുള്ളതിനാൽ കെ സുരേന്ദ്രന്റെ ജയിൽ മോചനം വൈകും. എന്നാൽ മറ്റൊരു കേസിൽ കൂടി ക സുരേന്ദ്രനെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ ശ്രമം

ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്ത് എത്തിയ ലളിത എന്ന 52കാരിയെ സംഘപരിവാറിന്റെ ക്രിമിനൽ സംഘം ആക്രമിച്ചിരുന്നു. ഈ കേസിലാണ് സുരേന്ദ്രനെയും ചേർത്തിരിക്കുന്നത്. ആക്രമസമയത്ത് ഇയാൾ സന്നിധാനത്ത് അക്രമികൾക്ക് നേതൃത്വം നൽകിയുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ക്രിമിനൽ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് സന്നിധാനത്തെ കേസിൽ ചുമത്തിയിരിക്കുന്നത്.

കെ സുരേന്ദ്രനെ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരാക്കുന്നുണ്ട്. ഈ കേസിൽ ജാമ്യം ലഭിച്ചാലും സന്നിധാനത്തെ കേസിൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്‌തേക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *