മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കേസുകളിൽ കുടുക്കുന്നു; ലക്ഷ്യം മഞ്ചേശ്വരമെന്നും കെ സുരേന്ദ്രൻ

  • 14
    Shares

മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ താൻ ജയിക്കുമോയെന്ന ഭയത്തിലാണ് മുഖ്യമന്ത്രി തന്നെ കള്ളക്കേസുകളിൽ കുടുക്കുന്നതെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുകയാണ്. തനിക്കെതിരായ കേസുകൾ നിയമപരമായി നേരിടും. റാന്നി കോടതിയിൽ ഹാജരാക്കാനായി കൊട്ടാരക്കര ജയിലിൽ നിന്ന് പോകവെയാണ് സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

്മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. കള്ളക്കേസുകൾ കൊണ്ട് താൻ വീഴില്ല. നെഞ്ചുവേദനയൊന്നും താൻ അഭിനയിക്കില്ലെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. 11 മണിക്കാണ് കെ സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കുക. സന്നിധാനത്ത് ലളിത എന്ന 52 കാരി തീർഥാടകയെ ആക്രമിച്ച കേസിലാണിത്. നിലയ്ക്കൽ സംഘർഷ കേസിലാണ് സുരേന്ദ്രൻ ഇപ്പോൾ ജയിലിൽ തുടരുന്നത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *