കെ സുരേന്ദ്രനെ കൂടാതെ വത്സൻ തില്ലങ്കേരി, രാജേഷ് തുടങ്ങിയ നേതാക്കൾക്കെതിരെയും കേസ്

  • 40
    Shares

ചിത്തിര ആട്ട വിശേഷ ദിവസം 52കാരി ലളിതയെന്ന ഭക്തയെ സംഘപരിവാർ ഗുണ്ടകൾ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനെ കൂടാതെ കൂടുതൽ നേതാക്കൾക്കെതിരെ കേസെടുത്തു. ബിജെപി നേതാവ് വിവി രാജേഷ്, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി, യുവമോർച്ച നേതാവ് പ്രകാശ് ബാബു, ആക്രമണത്തിന് നേതൃത്വം ആർഎസ്എസ് പ്രദേശിക നേതാവ് ആർ രാജേഷ് എന്നിവർക്കെതിരെയാണ് കേസ്

ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ കെ സുരേന്ദ്രനെതിരെയും ഗൂഢാലോചന കുറ്റത്തിന് കേസെടുത്തിരുന്നു. റാന്നി കോടതിയിൽ പോലീസ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ലളിതയെ ആക്രമിച്ചതിൽ പ്രകാശ് ബാബു അടക്കമുള്ളവർക്ക് നേരിട്ട് പങ്കുണ്ടെന്ന തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്

ഇവരുടെ ഫോൺ കോൾ രേഖകളടക്കമുള്ളവ പരിശോധിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതോടെ കെ സുരേന്ദ്രന്റെ ജയിൽ മോചനം ഇനിയും നീണ്ടുപോകുമെന്ന് ഉറപ്പായി. നിലയ്ക്കൽ കേസിൽ ജാമ്യം ലഭിച്ചെങ്കിലും കണ്ണൂരിലെ കേസിൽ വാറണ്ടുള്ളതിനാൽ സുരേന്ദ്രൻ ജയിലിൽ തുടരുകയാണ്. ഇതിൽ ജാമ്യം ലഭിച്ചാലും സന്നിധാനത്തെ കേസിൽ ജയിലിൽ തന്നെ തുടരേണ്ടി വരും


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *