ശബരിമലയ്ക്ക് കേന്ദ്രം 100 കോടി തന്നുവെന്ന് കണ്ണന്താനം; സത്യം വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രൻ

  • 41
    Shares

ശബരിമലയ്ക്കായി കേന്ദ്രം 100 കോടി അനുവദിച്ചെന്നും ഇത് സംസ്ഥാന സർക്കാർ ഉപയോഗിച്ചില്ലെന്നുമുള്ള കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ വ്യാജ വാദങ്ങൾ പൊളിച്ചടുക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2016ലാണ് കേന്ദ്ര ടൂറിസം മന്ത്രാലയം 99.98 കോടി ശബരിമലയിലെ അനുബന്ധപ്രവർത്തനങ്ങൾക്ക് വേണ്ടി അനുവദിക്കുന്നത്. 2019 ജൂലൈയിൽ ഇതിന്റെ കാലാവധി തീരും. എന്നാൽ വെറും 18 കോടി രൂപയാണ് അനുവദിച്ചതിൽ നിന്നും കേന്ദ്രം ഇതുവരെ നൽകിയതെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി

100ഓളം പദ്ധതികൾ കേന്ദ്രം മുന്നോട്ടുവെച്ച പ്രപ്പോസലിലുണ്ട്. ഓരോ പദ്ധതിയുടെയും ചെലവ് എത്രയെന്ന് നോക്കാതെയാണ് അവർ പണം കണക്കാക്കിയത്. പമ്പയിൽ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ വേണ്ടി 65 കോടി രൂപയാണ്. കേന്ദ്രം 20 കോടി രൂപയാണ് അനുവദിച്ചത്. ഇതൊക്കെ സർക്കാർ നേരിട്ട് നടപ്പാക്കേണ്ടതാണെന്ന് കണ്ണന്താനം മനസ്സിലാക്കിയിട്ടില്ല. കേന്ദ്രം അനുവദിച്ച 20 കോടിയ്‌ക്കൊപ്പം കിഫ്ബിയിൽ നിന്ന് 45 കോടി രൂപ എടുത്ത് പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായെന്ന് അദ്ദേഹത്തിന് അന്വേഷിച്ചാൽ മനസ്സിലാകും

പടികൾ വെക്കുന്ന പദ്ധതിക്കായി 15 കോടിയാണ് അനുവദിച്ചത്. ഇത്രയും പണം കൊണ്ട് ആ പദ്ധതി പൂർത്തികരിക്കാനാകില്ല. എങ്കിലും സർക്കാർ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. മണ്ഡലകാലം കഴിഞ്ഞാൽ പ്രവർത്തനം തുടങ്ങും. അവരുടെ പ്ലാൻ അനുസരിച്ച് ഏഴ് മാസമെങ്കിലും വേണം. പമ്പയിൽ നടത്തിയ എല്ലാ നിർമാണ പ്രവർത്തനങ്ങളും പ്രളയത്തിൽ നഷ്ടമായിട്ടുണ്ട്. 18 കോടി അനുവദിച്ച് 100 കോടി തന്നുവെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നും മന്ത്രി ചോദിച്ചു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *