യുവതിയെ പാതിവഴിയില്‍ ഉപേക്ഷിച്ച് പോയി; കല്ലട ട്രാവല്‍സിനെതിരെ വീണ്ടും പരാതി

കല്ലട ട്രാവൽസിനെതിരെ വീണ്ടും പരാതി. 23കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ തന്നെ വഴിയിൽ ഉപേക്ഷിച്ച് ബസ് നീങ്ങിയെന്നാണ് പരാതി.

കഴക്കൂട്ടത്ത് നിന്ന് 6.45ന് യുവതി ബസിൽ കയറി. രാത്രി 10.30ഓടെ ഭക്ഷണം കഴിക്കാൻ ബസ് നിർത്തി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ 10-15 മിനിറ്റിനുള്ളിൽ ബസ് നീങ്ങി. ഒരു മുന്നറിയിപ്പും തരാതെയാണ് ബസ് എടുത്തുപോയത്. ബസ് നീങ്ങുന്നത് കണ്ടതോടെ പുറകെ ഓടി. സ്ഥലത്തുണ്ടായിരുന്നവർ ബഹളം വെക്കുകയും സമീപത്തുണ്ടായിരുന്ന വാഹനങ്ങൾ ഹോണടിക്കാനും തുടങ്ങി.

എന്നിട്ടും ബസ് പിടിക്കാൻ സാധിക്കാതെ വന്നതോടെ ചിലർ ലിഫ്റ്റ് ഓഫർ ചെയ്തു. ആ സമയത്ത് അവരെ വിശ്വസിക്കാമോയെന്ന ഭീതിയുണ്ടായിട്ടും ഒരു കാറിൽ ബസിന് പിന്നാലെ പോയി നിർത്തിക്കുകയായിരുന്നു. ബസിൽ കയറിയപ്പോൾ ക്ഷമ പറയുന്നതിന് പകരം ഡ്രൈവർ തന്നോട് രോഷം കൊള്ളുകയാണുണ്ടായതെന്നും യുവതി പറയുന്നു.

കുറച്ചു സമയത്തിനകം ഒരു സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. സുഹൃത്ത് ഡ്രൈവറെ വിളിച്ച് വിശദീകരണം ചോദിച്ചപ്പോൾ ഡ്രൈവർ ഭീഷണിപ്പെടുത്തുകയാണുണ്ടായത്. ഇത് കല്ലട ട്രാവൽസാണെന്നും ആരാണ് കല്ലടയെന്ന് അറിയാമല്ലോ എന്നുമാണ് ഡ്രൈവർ ചോദിച്ചത്. അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് കല്ലട ഓഫീസിന്റെ പ്രതികരണം. രണ്ട് മാസങ്ങൾക്ക് മുമ്പ് യാത്രക്കാരെ മർദിച്ചതിന്റെ പേരിൽ കല്ലടയുടെ ആറ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *