കളമശ്ശേരിയിൽ ഭാര്യയെയും ഒന്നര വയസ്സുകാരൻ മകനെയും കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

എറണാകുളം കളമശ്ശേരിയിൽ ഭാര്യയെയും ഒന്നര വയസ്സുകാരൻ മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശി സജി(32), പട്ടിമറ്റം സ്വദേശി ഭാര്യ ബിന്ദു(29) മകൻ ശ്രീഹരി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയോടെയാണ് സംഭവം

നിലത്ത് പായയിൽ കിടന്നുറങ്ങുകയായിരുന്ന ബിന്ദുവിനെയും മകനെയും തീ കൊളുത്തിയ ശേഷം സജി ആത്മഹത്യ ചെയ്യുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിക്ക് ഗുരുതരമായി പൊള്ളലേറ്റു.

നാട്ടുകാർ എത്തിയപ്പോഴേക്കും ബിന്ദുവും മകനും മരിച്ചിരുന്നു. തിരിച്ചലിനൊടുവിൽ സജിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹോട്ടൽ ജീവനക്കാരനാണ് സജി. മാർച്ചിലാണ് ഇവർ കളമശ്ശേരി വിദ്യാനഗറിന് സമീപത്ത് വാടകക്ക് താമസിക്കാനെത്തിയത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *