യാത്രക്കാരോടുള്ള കല്ലടയുടെ ക്രൂരത അവസാനിക്കുന്നില്ല; തുടയെല്ല് പൊട്ടി പയ്യന്നൂർ സ്വദേശി ആശുപത്രിയിൽ

കല്ലട ബസിൽ യാത്ര ചെയ്യുന്നതിനിടെ പയ്യന്നൂർ സ്വദേശിയുടെ തുടയെല്ല് പൊട്ടി. അമിത വേഗത്തിൽ പാഞ്ഞ ബസ് ഹംപിൽ ചാടിയപ്പോഴായിരുന്നു ഏറ്റവും പുറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന മോഹൻ തെറിച്ചുവീണതും തുടയെല്ല് പൊട്ടിയതും. ഗുരുതരാവസ്ഥയിലായ മോഹനെ ആശുപത്രിയിൽ എത്തിക്കാൻ പോലും ബസ് ജീവനക്കാർ തയ്യാറായില്ല. ഒടുവിൽ മകനെ വിളിച്ചുവരുത്തിയാണ് മോഹൻ ആശുപത്രിയിൽ പോയത്.

ജൂൺ 16ന് പെരുമ്പയിൽ നിന്നാണ് മോഹൻ ബസിൽ കയറിയത്. മൈസൂർ-ബംഗളൂരു റോഡിൽ വെച്ചായിരുന്നു അപകടം. നിലത്തുവീണ് തുടയെല്ല് പൊട്ടിയ മോഹൻ കരഞ്ഞുനിലവിളിച്ചെങ്കിലും ബസുകാർ ഗൗനിച്ചില്ല. ആശുപത്രിയിൽ എത്തിച്ച മോഹനെ രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയനാക്കി. മോഹന് മൂന്ന് മാസം വിശ്രമം വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *