യാത്രക്കാരെ മർദിച്ച സംഭവം: കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി, ബസ് പിടിച്ചെടുത്തു, മൂന്ന് പേർ കസ്റ്റഡിയിൽ

യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതായി ഗതാഗത കമ്മീഷണർ അറിയിച്ചു. പോലീസ് ബസ് പിടിച്ചെടുത്തിട്ടുണ്ട്. ബസിന്റെ മാനേജർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനേജരെ കൂടാതെ ജയേഷ്, ജിതിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. ട്രാൻസ്‌പോർട്ട് കമ്മീഷണറുമായി ഡിജിപി സംസാരിച്ചു. ബസ് കമ്പനി ഉടമയെ വിളിച്ചുവരുത്താനും തീരുമാനമായിട്ടുണ്ട്

കല്ലട ട്രാവൽസ് ബസിൽ ബംഗളൂരുവിലേക്ക് യാത്ര പോയ ബസിലെ യാത്രക്കാരെയാണ് ജീവനക്കാർ മർദിച്ചത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപാടിന് സമീപത്ത് വെച്ച് കേടായി. തുടർന്ന് ഡ്രൈവറും ക്ലീനറും ബസിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. യാത്രക്കാർ മണിക്കൂറോളം വഴിയിൽ കുടുങ്ങിയതിനെ തുടർന്ന് പോലീസിനെ വിളിച്ചുവരുത്തുകയും പോലീസ് ഇപെട്ട് മറ്റൊരു ബസിൽ യാത്ര തുടരുകയുമായിരുന്നു

ബസ് പുലർച്ചെ വൈറ്റിലയിലെ കല്ലട ഓഫീസ് പരിസരത്ത് എത്തിയപ്പോഴാണ് ഹരിപ്പാട്ടെ സംഭവത്തിൽ യാത്രക്കാരോട് പകരം ചോദിക്കാൻ ജീവനക്കാർ എത്തിയത്. ബസിനുള്ളിലേക്ക് കയറി യുവാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ബസിൽ നിന്ന് വലിച്ചിഴച്ച് പുറത്തേക്ക് ഇറക്കുകയുമായിരുന്നു. മർദനത്തിന്റെ വീഡിയോ യാത്രക്കാരിൽ ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *