കൈ കാണിച്ചിട്ടും നിർത്താതെ പോയി; കല്ലട ബസിനെ പിന്തുടർന്ന് തടഞ്ഞുനിർത്തി പിഴയടപ്പിച്ച് ആർ ടി ഒ ഉദ്യോഗസ്ഥർ

കൈ കാണിച്ചിട്ടും നിർത്താതെ പോയ കല്ലട ബസിനെ പിന്തുടർന്ന് പിടികൂടി ആർ ടി ഒ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. കോട്ടയം-ബംഗളൂരു സർവീസ് നടത്തുന്ന ബസിനെയാണ് പിന്തുടർന്ന് പിടികൂടിയത്. ഏഴ് കിലോമീറ്റർ ദൂരമാണ് ഉദ്യോഗസ്ഥർ ബസിനെ പിന്തുടർന്നത്.

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ഉൾപ്പെടെ വിവിധ കേസുകളിൽ ആറായിരം രൂപ പിഴ ഈടാക്കിയ ശേഷമാണ് ബസ് വിട്ടയച്ചത്. തിങ്കളാഴ്ച രാത്രി ഏറ്റുമാനൂർ ശിവക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ഉദ്യോഗസ്ഥർ കൈ കാണിച്ചതും ബസ് നിർത്താതെ പോയതും

അമിത വേഗതയിലായിരുന്ന ബസ് നിർത്താതെ പോയതോടെ ഉദ്യോഗസ്ഥർ തങ്ങളുടെ വാഹനത്തിൽ ബസിനെ പിന്തുടർന്നു. ഇതേ സമയത്ത് ഈ റൂട്ടിൽ വന്ന കല്ലടയുടെ തന്നെ മറ്റൊരു ബസ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ നിർത്തുകയും വിവരമന്വേഷിച്ച് മുന്നിൽ പോയ ബസിന്റെ ജീവനക്കാരെ ഫോണിൽ ബന്ധപ്പെട്ട് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. അപ്പോഴേക്കും ഉദ്യോഗസ്ഥർ ബസിന്റെ സമീപത്ത് എത്തിയിരുന്നു.

കോതനല്ലൂർ വരെ എത്തിയ ബസ് തിരികെ ഏറ്റുമാനൂരിലേക്ക് എത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥർ പിഴ ഈടാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *