യാത്രക്കാരെ മർദിച്ച സംഭവം: കല്ലട ജീവനക്കാരായ ഏഴ് പേർ അറസ്റ്റിൽ; ഉടമ ഹാജരായില്ലെങ്കിൽ നിയമനടപടി

യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസിലെ ജീവനക്കാരായ എല്ലാ പ്രതികളും പിടിയിലായി. കേസിൽ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ആലുവ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ബസ് ഉടമയോട് ഹാജരാകാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. അന്തർ സംസ്ഥാന ബസുകളെ നിയന്ത്രിക്കാൻ കർശന നടപടികളാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിന്നൽ പരിശോധനാ സ്‌ക്വാഡുകളെ എല്ലാ ആർ ടി ഓഫീസുകളിലും നിയമിക്കാൻ ഗതാഗത കമ്മീഷണർ ഉത്തരവിട്ടു.

ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങളെ പൂട്ടിക്കും. ബസ് സർവീസിനൊപ്പം കള്ളക്കടത്തും വ്യാപകമാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇതും പോലീസിന്റെ സഹായത്തോടെ പരിശോധിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *