കല്ലടയുടെ പേര് മാറ്റി കൊല്ലട ബസ് ആക്കി യൂത്ത് കോൺഗ്രസ്; മുന്നിൽ അപായ സൂചന സ്റ്റിക്കറും പതിച്ചു

കല്ലട ബസ് ജീവനക്കാരിൽ നിന്നും യാത്രക്കാർക്ക് ദിനംപ്രതി ദുരനുഭവങ്ങൾ നേരിടുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കൊണ്ടോട്ടിയിലാണ് പ്രതിഷേധം നടന്നത്. ബസിന്റെ പേര് മാറ്റിയായിരുന്നു പ്രതിഷേധം

കല്ലട എന്ന് മാറ്റി കൊല്ലട എന്നാണ് യൂത്ത് കോൺഗ്രസ് ബസിന്റെ പേര് മാറ്റിയത്. ഇതോടൊപ്പം അപായ സൂചനയുടെ സ്റ്റിക്കറും ബസിന്റെ ചില്ലിൽ പതിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കല്ലട ബസിൽ വെച്ച് യാത്രക്കാരിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം വലിയ വിവാദമായിരുന്നു. കഴിഞ്ഞ മാസം യാത്രക്കാരെ കല്ലട ബസ് ജീവനക്കാർ ക്രൂരമായി മർദിച്ച സംഭവത്തിലും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ നിലക്ക് നിർത്താൻ പറ്റാത്ത ഒരു മുതലാളിക്ക് ഇതല്ല ഇതിന്റെ അപ്പുറവും കിട്ടുംവെറുമൊരു ഹോൺ മൂലം ഒരു സാമ്പ്രാജ്യം തകർന്നടിഞ്ഞ കെ .ആർ ചരിത്രം മനസിലാക്കിയാൽ നന്ന്

Posted by KSRTC Kottarakkara on Sunday, June 23, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *