ബച്ചൻ, മഞ്ജു വാര്യർ എന്നിവർ അഭിനയിച്ച കല്യാൺ ജ്വല്ലേഴ്‌സിന്റെ പരസ്യം പിൻവലിച്ചു

  • 251
    Shares

വിവിധ ഭാഷകളിലായി അമിതാഭ് ബച്ചൻ, നാഗാർജുന, പ്രഭു, മഞ്ജു വാര്യർ, ശ്വേതാ ബച്ചൻ എന്നിവർ അഭിനയിച്ച കല്യാൺ ജ്വല്ലേഴ്‌സിന്റെ പരസ്യം പിൻവലിച്ചു. ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന രംഗത്തുവരികയായിരുന്നു

പരസ്യം പിൻവലിച്ചതായി കല്യാൺ ജ്വല്ലേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ബാങ്ക് ജീവനക്കാർക്കുണ്ടായ വേദനയിൽ മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സിന്റെ ട്രസ്റ്റ് ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു പരസ്യം ചിത്രീകരിച്ചിരുന്നത്.

ഈ മാസം ആദ്യമാണ് പരസ്യം റിലീസ് ചെയ്തത്. ഹിന്ദിയിൽ അമിതാഭ് ബച്ചനും മകൾ ശ്വേതാ ബച്ചനുമാണ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ ബച്ചനൊപ്പം മകളായി മഞ്ജുവാര്യർ വന്നു. തമിഴിൽ ബച്ചന്റെ റോളിൽ പ്രഭു വന്നപ്പോൾ തെലുങ്കിൽ നാഗാർജുനയാണ് ഈ വേഷം ചെയ്തത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *