മതം മാറ്റത്തിന് നിർബന്ധിക്കുന്നു, വിസമ്മതിച്ചപ്പോൾ ശാരീരികമായി പീഡിപ്പിച്ചു; കമൽ സി നജ്മലിനെതിരെ ദളിത് യുവതിയുടെ പരാതി
തന്നെയും മകളെയും മതം മാറ്റത്തിന് നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദളിത് യുവതി നൽകിയ പരാതിയിൽ എഴുത്തുകാരൻ കമൽ സി നജ്മലിനെതിരെ കേസെടുത്തു. തൃശ്ശൂർ പേരാമംഗലം പോലീസാണ് കേസെടുത്തത്. മതം മാറാൻ വിസമ്മതിച്ചപ്പോൾ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു
ഇസ്ലാം മതത്തിലേക്ക് മാറണമെന്ന് പറഞ്ഞാണ് പീഡനം. കമൽ തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. തന്റെ തൃശ്ശൂരുള്ള വാടക വീട്ടിലെത്തി കമൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും യുവതി പറയുന്നു
കഴിഞ്ഞ വർഷമാണ് കമൽ സി ചവറ എന്ന ഇയാൾ ഇസ്ലാം മതത്തിലേക്ക് മാറി കമൽ സി നജ്മലായത്. എം എഡ് ബിരുദധാരിയായ യുവതിയാണ് ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. കുടുംബ പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനെന്ന വ്യാജേന തന്നെ മുണ്ടൂരിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്യുകായയിരുന്നു. കേസ് കൊടുക്കാൻ തയ്യാറായതറിഞ്ഞ് തന്നെ വിവാഹം ചെയ്യാമെന്ന് കമൽ പറഞ്ഞു.
വിവാഹ ശേഷം തനിക്ക് ആകെയുണ്ടായിരുന്ന വീടും സ്ഥലവും ഇയാൾ വിൽപ്പിക്കുകയും ആ പണം തട്ടിയെടുക്കുകയും ചെയ്തു. ഇയാളുടെ ആദ്യ ബന്ധത്തിലെ കുട്ടിയെയും മതം മാറ്റാനുള്ള ശ്രമത്തിലാണ്. ഇക്കാര്യം അറിഞ്ഞതോടെ താൻ കമലിന്റെ ആദ്യ ഭാര്യയെ വിവരം അറിയിച്ചു. അവരും എതിർപ്പ് പ്രകടിപ്പിച്ചതോടെ അവർക്കെതിരെ അപവാദ പ്രചാരണങ്ങളാണ് കമൽ നടത്തുന്നതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.