ദിലീപ് വിഷയത്തിൽ എഎംഎംഎക്കെതിരെ കമൽഹാസൻ; ഡബ്ല്യുസിസിക്ക് പിന്തുണ
ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേക്ക് തിരിച്ചെടുത്ത വിഷയത്തിൽ കമൽഹാസന്റെ പ്രതികരണം. ചർച്ച ചെയ്തതിന് ശേഷം വേണമായിരുന്നു ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാനെന്ന് ദിലീപ് പറഞ്ഞു. ഡബ്ല്യുസിസി ഉയർത്തുന്ന നിലപാടുകളെ താൻ പിന്തുണക്കുന്നുവെന്നും കമൽഹാസൻ പറഞ്ഞു
മനോര ന്യൂസിന്റെ കോൺക്ലേവ് എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു കമൽഹാസൻ. തമിഴ്നാട്ടിലാണ് താൻ ജനിച്ചത്. തമിഴ്നാടിനായി എന്തെങ്കിലും ചെയ്യണം. അഭിനയിക്കാൻ അറിയാത്തത് കൊണ്ട് പിണറായി വിജയനെ തനിക്ക് ഇഷ്ടമാണ്. പിണറായിയുമായുള്ള അടുപ്പം കാണുമ്പോൾ നിങ്ങൾ ലെഫ്റ്റാണോയെന്ന് ചിലർ ചോദിക്കാറുണ്ട്. താൻ ഇടതോ വലതോ അല്ല, നടുവിലാണെന്നും കമൽ പറഞ്ഞു
തനിക്ക് 63 വയസ്സായി. ജനങ്ങൾക്ക് ആവശ്യമുണ്ടെന്ന് തോന്നിയതിനാലാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. എന്നെ സഹായിച്ചാൽ നിങ്ങളെ ഞാൻ സേവിക്കുമെന്നാണ് ജനങ്ങളോട് പറയാനുള്ളതെന്നും കമൽഹാസൻ പറഞ്ഞു