ശബരിമല ദർശനത്തിന് പോയ കനക ദുർഗയെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി; ജീവന് ഭീഷണിയുള്ളതിനാൽ മാറി നിൽക്കുന്നതാണെന്ന് കനകദുർഗ

  • 18
    Shares

ശബരിമല ദർശനത്തിനായി കഴിഞ്ഞ ദിവസം പുറപ്പെട്ട മലപ്പുറം സ്വദേശി കനകദുർഗയെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും ഭാര്യയെ കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കൃഷ്ണനുണ്ണി പോലീസിൽ പരാതി നൽകി. അതേസമയം താൻ സുരക്ഷിതയാണെന്ന് അറിയിച്ച് കനകദുർഗ രംഗത്ത് വന്നിട്ടുണ്ട്

24ാം തീയതിയാണ് കനകദുർഗ, ബിന്ദു എന്നിവർ ശബരിമല ദർശനത്തിന് പോയത്. ചന്ദ്രാനൻ റോഡ് വരെ എത്തിയ ഇവരെ പിന്നീട് പോലീസ് തിരിച്ചിറക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ നിന്ന് വിട്ടയച്ച ശേഷം ഇവരുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്നാണ് കുടുംബം പറയുന്നത്.

എന്നാൽ താൻ സുരക്ഷിതയാണെന്നും ജീവന് ഭീഷണിയുള്ളതിനാൽ മാറി നിൽക്കുകയാണെന്നും കനകദുർഗ അറിയിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് കനകദുർഗ രംഗത്തുവന്നത്.

കനക ദുർഗ പുറത്ത് വിട്ട വിഡിയോ (28/12/2018)താൻ സുരക്ഷിതയാണ് എന്ന് വെളിപ്പെടുത്തുന്നുhttps://www.facebook.com/132101216952841/posts/1188139864682299/

Posted by Adv Jessin Irina on Friday, 28 December 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *