പരുക്കേറ്റ എൽദോ എബ്രഹാമിനെ കാനം സന്ദർശിച്ചു; കലക്ടറുടെ റിപ്പോർട്ടിന് ശേഷം ഭാവി നടപടി

പോലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ സിപിഐ എംഎൽഎ എൽദോ എബ്രഹാമുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തി. എംഎൽഎയെ പോലീസ് അടിച്ചു പരുക്കേൽപ്പിച്ചിട്ടും പാർട്ടി സെക്രട്ടറി വേണ്ട രീതിയിൽ പ്രതികരിച്ചില്ലെന്ന ആരോപണങ്ങൾക്കിടെയാണ് കാനത്തിന്റെ സന്ദർശനം.

അതേസമയം പോലീസ് നടപടിയെ തള്ളിപ്പറയാൻ കാനം തയ്യാറായില്ല. ക്രൂരമായ മർദനമേറ്റതായി എംഎൽഎ അറിയിച്ചു. അതേക്കുറിച്ച് അന്വേഷണം നടത്തും. ലാത്തിച്ചാർജിനെ കുറിച്ച് ജില്ലാ കലക്ടറുടെ റിപ്പോർട്ട് വന്ന ശേഷം നടപടി സ്വീകരിക്കുമെന്നും കാനം പറഞ്ഞു.

സാധാരണ ഇത്തരം സംഭവങ്ങൾ ആർ ഡി ഒയെയാണ് അന്വേഷണച്ചുമതല ഏൽപ്പിക്കുക. എംഎൽഎക്ക് മർദനമേറ്റതു കൊണ്ടാണ് ജില്ലാ മജിസ്‌ട്രേറ്റിന് അന്വേഷണ ചുമതല നൽകിയതെന്നും കാനം പറഞ്ഞു. കാനത്തിന് എല്ലാ കാര്യങ്ങളും ബോധ്യമുണ്ടെന്നായിരുന്നു എൽദോ എബ്രഹാമിന്റെ പ്രതികരണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *