കേന്ദ്രത്തിന് കേരളത്തോട് കേട്ടുകേൾവിയില്ലാത്ത വിവേചനം; ശത്രുതാപരമായ നിലപാട് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി

36 വർഷത്തെ വാഗ്ദാന ലംഘനമാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോടും കേരളത്തിലെ ജനങ്ങളോടും ബിജെപി സർക്കാർ തുടരുന്ന ശത്രുതാപരമായ നിലപാട് അവസാനിപ്പിക്കണമെന്നും പിണറായി പറഞ്ഞു. കഞ്ചിക്കോട് റെയിൽവേ ഫാക്ടറി പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ റെയിൽവേ ഭവന് മുന്നിൽ ഇടതു എംപിമാർ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

കേട്ടുകേൾവിയില്ലാത്ത വിവേചനമാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും റെയിൽവേ മന്ത്രി പീയുഷ് ഗോയലും അടിയന്തരമായി ഇടപെടണം. കേരളത്തിൽ കോച്ചുഫാക്ടരി വേണ്ടെന്ന നിലപാടാണ് റെയിൽവേ മന്ത്രിക്കുള്ളത്. പദ്ധതിക്കായി സംസ്ഥാന സർക്കാർ സ്ഥലമേറ്റെടുത്ത് നൽകിയിട്ടും എൽഡിഎഫ് ഭരിക്കുന്നു എന്നൊരറ്റ കാര്യത്തിലാണ് പദ്ധതി വേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു

 

കഞ്ചിക്കോട് റെയിൽവെ കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം. പ്രധാനമന്ത്രി…

Posted by Pinarayi Vijayan on 2018 m. birželis 21 d.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *