കഞ്ചിക്കോട് കോച്ച് ഫാക്ടറി: റെയിൽവേ ഭവന് മുന്നിൽ എൽഡിഎഫ് എംപിമാരുടെ ധർണ

പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി എൽ ഡി എഫ് എംപിമാർ ഡൽഹിയിൽ റെയിൽവേ ഭവന് മുന്നിൽ പ്രതിഷേധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ധർണ ഉദ്ഘാടനം ചെയ്യും.

പദ്ധതി നടത്തിപ്പിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കോച്ച് നിർമാണത്തിന് നിലവിലെ ഫാക്ടറികൾ മതിയെന്നാണ് കഞ്ചിക്കോട് പദ്ധതി ഉപേക്ഷിക്കാനുള്ള ന്യായമായി റെയിൽവേ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ കൃത്യമായ ഉറപ്പ് നൽകണമെന്ന് എൽ ഡി എഫ് എംപിമാർ ആവശ്യപ്പെടുന്നു

2008ലാണ് കോച്ച് ഫാക്ടറി പ്രഖ്യാപനം വന്നത്. ഇതിന് പിന്നാലെ പ്രാദേശിക എതിർപ്പുകളൊക്കെ പരിഹരിച്ച് സ്ഥലം ഏറ്റെടുക്കാനും ആരംഭിച്ചിരുന്നു. 439 ഏക്കർ ഭൂമിയാണ് സർക്കാർ കണ്ടെത്തിയത്. കോച്ച് ഫാക്ടറിക്കായി 440 കെവി സബ് സ്റ്റേഷനും ജലവിതരണ സംവിധാനം എന്നിവയും സർക്കാർ ഒരുക്കിയിരുന്നു. ഇതിനിടെയാണ് മോദി സർക്കാർ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം നടത്തുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *