ഇന്റർവ്യു ബോർഡിൽ ഉൾപ്പെടുത്തണമെന്ന കണ്ഠര് മോഹനരുടെ ആവശ്യം ഹൈക്കോടതി തള്ളി

  • 9
    Shares

ശബരിമല മേൽശാന്തി അഭിമുഖ പരീക്ഷ കോടതി നിർദേശത്തെ തുടർന്ന് പുനരാരംഭിച്ചു. അഭിമുഖം നടത്താനുള്ള ബോർഡിൽ തന്നെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കണ്ഠര് മോഹനര് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു അഭിമുഖ പരീക്ഷ നിർതത്തിവെച്ചിരുന്നത്. എന്നാൽ കണ്ഠര് മോഹനരുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു

ബോർഡിൽ തന്ത്രി കുടുംബത്തിൽ നിന്ന് കണ്ഠര് രാജീവരെയും കണ്ഠര് മോഹനരുടെ മകൻ മഹേഷ് മോഹനരെയുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 2006ലെ ലൈംഗികാപവാദ കേസിനെ തുടർന്നാണ് മോഹനരർക്ക് പകരം മഹേഷ് മോഹനരെ ബോർഡിൽ ഉൾപ്പെടുത്തിയിരുന്നത്.

നിലവിലെ സ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് അഭിമുഖം പുനരാരംഭിച്ചത്. അതേസമയം മഹേഷ് മോഹനര് ബോർഡിൽ ഹാജരായിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *