കാറും പണവും മൊബൈൽ ഫോണും തട്ടിയെടുത്തു; മുൻ തന്ത്രി കണ്ഠര് മോഹനരർക്കെതിരെ അമ്മയുടെ പരാതി

  • 23
    Shares

ശബരിമല ക്ഷേത്രം മുൻ തന്ത്രി കണ്ഠര് മോഹനരർക്കെതിരെ അമ്മ ദേവകി അന്തർജനത്തിന്റെ പരാതി. ശബരിമല മുഖ്യതന്ത്രിയായിരുന്ന കണ്ഠര് മഹേശ്വരരുടെ ഭാര്യമാണ് ദേവകി. 2018 മേയിൽ മഹേശ്വരര് മരിച്ചതിന് പിന്നാലെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 41.63 ലക്ഷം രൂപ മോഹനരരും ഭാര്യയും ചേർന്ന് തട്ടിയെടുത്തുവെന്നാണ് പരാതി

ദേവകിയുടെ പേരിൽ ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന 41.63 ലക്ഷം രൂപ മോഹനരരും ഭാര്യയും ചേർന്ന് ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാർ മറ്റൊരാൾക്ക് വിറ്റതായും തന്റെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തതായും ഇവർ ആരോപിക്കുന്നു.

നിലവിൽ മകളുടെ കൂടെ തിരുവനന്തപുരത്താണ് ദേവകി താമസിക്കുന്നത്. കേസ് മധ്യസ്ഥ ചർച്ചകൾക്കായി ഏപ്രിൽ 26ലേക്ക് ഹൈക്കോടതി മാറ്റിവെച്ചിരിക്കുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *