ശ്രീധരൻ പിള്ളയെ ഫോണിൽ വിളിച്ച സംഭവം: തന്ത്രിയിൽ നിന്ന് വിശദീകരണം തേടി

  • 16
    Shares

ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയെ ഫോണിൽ വിളിച്ച സംഭവത്തിൽ ശബരിമല തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോർഡ് വിശദീകരണം തേടി. ബോർഡംഗം കെ പി ശങ്കർദാസാണ് ഇക്കാര്യം പറഞ്ഞത്. തുലാമാസ പൂജയ്ക്ക് നട തുറന്ന സമയത്ത് പരികർമികൾ നടത്തിയ സമരത്തിലടക്കം രാഷ്ട്രീയമുണ്ടോയെന്ന് സംശയമുള്ളതായും ശങ്കർദാസ് പ്രതികരിച്ചു

യുവതികൾ സന്നിധാനത്തേക്ക് എത്തിയ സമയത്ത് തന്ത്രി തന്നെ വിളിച്ചുവെന്നും നട അടച്ചിടുമെന്ന് ഭീഷണി മുഴക്കാൻ താനാണ് തന്ത്രിയോട് നിർദേശിച്ചതെന്നും പി എസ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *