ശ്രീധരൻ പിള്ളയെ തള്ളി തന്ത്രി; ആരോടും നിയമോപദേശം തേടിയിട്ടില്ല
ശബരിമലയിൽ യുവതി പ്രവേശനം വന്നാൽ നട അടച്ചിടാനായി തന്ത്രി തന്നോട് ഉപദേശം തേടിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ തള്ളി കണ്ഠര് രാജീവര്. താൻ ആരോടും നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ക്ഷോഭിച്ചു കൊണ്ടായിരുന്നു തന്ത്രിയുടെ പ്രതികരണം
യുവതികൾ സന്നിധാനത്തിന് അടുത്തെത്തിയ സമയത്ത് തന്ത്രി തന്നെ ഫോണിൽ ബന്ധപ്പെട്ട് നട അടച്ചാൽ കോടതി അലക്ഷ്യമാകുമോ എന്ന് ചോദിച്ചതായും താനാണ് തന്ത്രിക്ക് ധൈര്യം നൽകിയതെന്നുമായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രസംഗം. ഇത് ഇന്ന് പുറത്തുവന്നതോടെ ബിജെപിയും പ്രതിരോധത്തിലാണ്.