കണ്ണൂരിൽ നിന്നുള്ള മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിമാനയാത്ര ധൂർത്തെന്ന് ശബരിനാഥൻ എംഎൽഎ; പൊടിച്ചത് രണ്ട് ലക്ഷത്തിലധികം രൂപ

  • 23
    Shares

കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ശേഷം മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് നടത്തിയ വിമാനയാത്ര വിവാദത്തിൽ. മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്കും മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കുമൊപ്പം നടത്തിയ യാത്രയുടെ ടിക്കറ്റ് ഉൾപ്പെടെ പുറത്തുവിട്ടാണ് ശബരിനാഥൻ എംഎൽഎയുടെ ആരോപണം

ഒറ്റ പി എൻ ആറിൽ ഗോ എയർ വിമാനത്തിൽ 63 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് ഫേസ്ബുക്ക് വഴി ശബരിനാഥൻ ആരോപിച്ചത്. മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടെയും യാത്രക്കായി ആകെ 2,28,000 രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചു. പാർട്ടി നേതാക്കളെയും ഡിവൈഎഫ്‌ഐ നേതാക്കളെയും കൂടെ കൂട്ടിയത് പണം ധൂർത്തടിച്ചതാണെന്നും എംഎൽഎ ആരോപിക്കുന്നു.

മുഖ്യമന്ത്രി, ഭാര്യ, മകൻ, മകൾ എന്നിവർക്ക് പുറമെ കൊച്ചുമക്കളും മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്തു. കൂടാതെ കോടിയേരി ബാലകൃഷ്ണൻ, ഭാര്യ വിനോദിനി, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരും യാത്രയിലുണ്ടായിരുന്നു. പ്രളയകാലത്തെ ധൂർത്താണിതെന്ന് എംഎൽഎ ആരോപിക്കുന്നു

ഇന്ന് വൈകുന്നേരം കണ്ണൂർ എയർപോർട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗോ എയർ ഫ്ലൈറ്റിൽ ഒറ്റ PNR നമ്പറിൽ ടിക്കറ്റെടുത്ത്…

Posted by Sabarinadhan K S on Sunday, 9 December 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *