കണ്ണൂർ വിമാനത്താവളത്തിന് ഡിജിസിഎ ലൈസൻസ് അനുവദിച്ചു; സർവീസ് ഡിസംബറിൽ ആരംഭിക്കും

  • 10
    Shares

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി. വിമാനത്താവളത്തിനുള്ള എയറോഡ്രാം ലൈസൻസ് ഡിജിസിഎ അനുവദിച്ചു. സ്വകാര്യാവശ്യത്തിന് വിമാനമിറക്കുന്നതുൾപ്പെടെയുള്ള അനുമതി പ്രാബല്യത്തിലായതായി കിയാൽ മാനേജിംഗ് ഡയറക്ടർ തുളസിദാസ് വ്യക്തമാക്കി.

കണ്ണൂരിൽ നിന്ന് ഡിസംബറിൽ ആദ്യ സർവീസ് നടത്താൻ സാധിക്കുമെന്ന് കിയാൽ എംഡി പറഞ്ഞു. 11 രാജ്യാന്തര വിമാനകമ്പനികളും ആറ് ഇന്ത്യൻ കമ്പനികളുമാണ് സർവീസ് നടത്തുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. സർവീസ് തുടങ്ങുന്നതിന് മുമ്പായി ഒക്ടോബർ 5 മുതൽ 12 വരെയുള്ള എല്ലാ ദിവസവും വിമാനത്താവളം ജനങ്ങൾക്ക് കാണാനായി തുറന്നുകൊടുക്കും. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം നാല് മണിവരെയാണ് സന്ദർശന സമയം

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *