കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ സന്നദ്ധത അറിയിച്ച് അഞ്ച് വിമാന കമ്പനികൾ

  • 13
    Shares

ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ തന്നെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ സന്നദ്ധത അറിയിച്ച് അഞ്ച് വിമാന കമ്പനികൾ. ഡിസംബർ 9നാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. എയർ ഇന്ത്യ, ഇൻഡിഗോ, ഗോ എയർ, ജെറ്റ് എയർവേയ്‌സ്, സ്‌പൈസ് ജെറ്റ് എന്നീ വിമാന കമ്പനികളാണ് സർവീസ് നടത്താൻ സന്നദ്ധത അറിയിച്ചത്

കിയാൽ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇവർക്ക് പുറമെ ഫ്‌ളൈ ദുബൈ, എയർ അറേബ്യ, ഗൾഫ് എയർ, ഖത്തർ എയർവെയ്‌സ്, ഒമാൻ എയർ എന്നീ കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

നിലവിൽ വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നതിന് അനുമതിയായിട്ടില്ല. വ്യോമയാന മന്ത്രാലയത്തിൽ നിന്ന് ഉടൻ അനുകൂല തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് കിയാൽ എംഡി അറിയിച്ചു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *