മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടു; കണ്ണൂരിൽ നിന്നുള്ള വിമാന നിരക്കുകൾ കുറഞ്ഞു

  • 39
    Shares

കണ്ണൂർ വിമാനത്താവളത്തിൽ നിന്നുമുള്ള വിമാന നിരക്കുകൾ കുത്തനെ കുറഞ്ഞു. എയർ ഇന്ത്യ എക്‌സ്പ്രസിന് പുറമെ മറ്റ് വിമാനക്കമ്പനികളും നിരക്ക് കുറച്ചു. ഗൾഫ് മേഖലയിലേക്കുള്ള അമിത നിരക്ക് ഈടാക്കുന്നത് കുറയ്ക്കണമെന്ന് വിമാന കമ്പനി സി ഇ ഒ മാരുടെ യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

അബൂദാബിയിലേക്കുള്ള നിരക്ക് ഡിസംബറിൽ 30,000 രൂപയായിരുന്നുവെങ്കിൽ നിലവിൽ 6099 രൂപ മുതലാണ് ഗോ എയർ ടിക്കറ്റ് ബുക്കിംഗ് ആകരംഭിച്ചിരിക്കുന്നത്. അബൂദബിയിൽ നിന്ന് കണ്ണൂരിലേക്ക് 7999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്

കണ്ണൂർ നിന്ന് മസ്‌കറ്റിലേക്ക് 4999 രൂപ മുതലും മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്ക് 5229 രൂപ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്. അബൂബദിയിലേക്ക് മാർച്ച് 1 മുതൽ നാല് ദിവസമാണ് ഗോ എയർ സർവീസ് നടത്തുക. മാർച്ച് 15 മുതൽ കുവൈറ്റിലേക്കും ദോഹയിലേക്കും ഇൻഡിഗോ എയർലൈൻസ് സർവീസ് ആരംഭിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *