കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിന് സഹായിച്ചിരുന്ന മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിൽ

കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ച മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂടി റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. രോഹിത് ശർമ, സകീന്ദ്ര പാസ്വാൻ, കിഷൻ കുമാർ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിൽ അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥൻ രാഹുൽ പണ്ഡിറ്റിന്റെ കൂട്ടാളികളാണ് ഈ മൂന്ന് പേരും

ആഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 15 കിലോ സ്വർണം ഡിആർഐ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കള്ളക്കടത്തിന് സഹായം ചെയ്തുകൊടുത്തിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ടെത്തിയത്. രാഹുൽ പണ്ഡിറ്റാണ് സ്വർണവുമായി വരുന്നവരുടെ വിവരങ്ങൾ കണ്ണൂരിലെ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നത്. ഈ യാത്രക്കാരെ എക്‌സ് റേ പരിശോധന കൂടാതെ തന്നെ കടത്തിവിട്ടാണ് കള്ളക്കടത്ത് നടത്തിയിരുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *