കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ഡിസംബർ 9ന് നടക്കും

  • 7
    Shares

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബർ 9ന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിന് ഡിജിസിഎ വ്യാഴാഴ്ച എയ്‌റോഡ്രോം ലൈസൻസ് അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്താവളത്തിന്റെ തീയതി പുറത്തുവിട്ടത്.

രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഉദ്ഘാടകനായി എത്തിയേക്കുമെന്നാണ് വിവരങ്ങൾ. ഉദ്ഘാടനത്തിന് കുറച്ചു ദിവസങ്ങൾക്ക് ശേഷം വാണിജ്യാടിസ്ഥാനത്തിനുള്ള സേവനങ്ങൾ വിമാനത്താവളത്തിൽ നിന്നാരംഭിക്കും

വിമാനത്താവളത്തിന്റെ നിലവിലുള്ള 3050 മീറ്റർ റൺവേ 4000 മീറ്ററായി നീട്ടാനുള്ള നടപടികൾ ആരംഭിച്ചു. 2030 ഏക്കറിലാണ് വിമാനത്താവളം ഒരുക്കിയിട്ടുള്ളത്. 1.05 ലക്ഷം ചതുരശ്ര അടിയുള്ള അന്താരാഷ്ട്ര കാർഗോ കോംപ്ലക്‌സിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്

24 ചെക്ക് ഇൻ കൗണ്ടറുകളും സെൽഫ് ചെക്കിംഗ് മെഷീനുകളലും സജ്ജമായി. വരുന്നവർക്കും പോകുന്നവർക്കുമായി 32 ഇമിഗ്രേഷൻ കൗണ്ടറുകളുണ്ടാകും. നാല് ഇ വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. 16 കസ്റ്റംസ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

20 വിമാനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാം. ബോയിംഗ് 777 പോലുള്ള വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *