എവിടെയും ഇറക്കാൻ സാധിക്കുന്ന വ്യോമസേനയുടെ വിമാനമിറക്കി ഉദ്ഘാടനം നടത്തിയെന്ന് കാണിച്ചു; അതേ വിമാനത്താവളമാണ് പൂർണഘട്ടത്തിൽ ഇന്ന് ഉദ്ഘാടനം ചെയ്തതത്; യുഡിഎഫിനെ വിമർശിച്ച് പിണറായി

  • 19
    Shares

കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കാലതാമസമുണ്ടാക്കിയത് യുഡിഎഫിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2001 മുതൽ 2006വരെയുള്ള അഞ്ച് വർഷക്കാലം വിമാനത്താവളവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടന്നില്ല. 2006ൽ വിഎസ് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് നിർമാണ പ്രവർത്തനങ്ങൾക്ക് ജീവൻ വെക്കുന്നത്.

സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങൾ ഈ സർക്കാരിന്റെ കാലത്ത് വേഗത്തിൽ നീങ്ങി. എന്നാൽ 2001-2006 കാലത്തിന് സമാനമായി പ്രവർത്തനങ്ങൾ നിശ്ചലമാക്കാൻ 2011-2016 കാലഘട്ടത്തിലെ സർക്കാരിന് സാധിച്ചില്ല. പകരം ചില തുടർ പ്രവർത്തനങ്ങൾ നടത്തി. എന്നാൽ ഈ സമയത്തും വിമാനത്താവളം പൂർത്തിയായില്ല.

വ്യോമസേനയുടെ കയ്യിൽ അടിയന്തരഘട്ടത്തിൽ എവിടെയും ഇറക്കാൻ സാധിക്കുന്ന വിമാനം ഇറക്കി ഉദ്ഘാടനം ചെയ്യുകയാണെന്ന് പറഞ്ഞ് ആളുകളെ കൂട്ടി. എന്താണ് ഉദ്ഘാടനം ചെയ്തതെന്ന് അറിയില്ല. ആ വിമാനത്താവളമാണ് 2016ലെ സർക്കാർ അധികാരത്തിൽ വന്ന് രണ്ടര വർഷത്തിനുള്ളിൽ പൂർണഘട്ടത്തിൽ ഉദ്ഘാടനം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *