ബാഗേജ് ലഭിച്ചില്ല; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു

Loading...
  • 16
    Shares

കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിടും മുമ്പേ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ പുലർച്ചെ 5.50ന് ദോഹയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ വന്ന 14 യാത്രക്കാരാണ് പ്രതിഷേധിച്ചത്. ഇവരുടെ ബാഗേജ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം

ബാഗേജ് ഏരിയയിൽ ഒരു മണിക്കൂർ നേരം കാത്തുനിന്നിട്ടും ലഭിക്കാത്തതിന് പിന്നാലെ ഇവർ പ്രതിഷേധിക്കുകയായിരുന്നു. ഒരു കിലോ കൂടിയതിന്റെ പേരിൽ ബാഗേജ് ദോഹയിൽ നിന്ന് കീറി സാധനങ്ങൾ മാറ്റിയതായും യാത്രക്കാരിലൊരാൾ പരാതിപ്പെട്ടു. ഈ ബാഗും കണ്ണൂരിൽ എത്തിയില്ല.

വിമാനത്തിൽ കയറ്റാവുന്നതിൽ അധികം ഭാരം വന്നതിനാൽ 14 പേരുടെ ബാഗേജ് വിമാനം പുറപ്പെടുന്നതിന് മുമ്പ് ദോഹയിൽ ഇറക്കിവെച്ചതാണെന്നും ഇന്ന് പിന്നാലെ വരുന്ന വിമാനത്തിൽ ഇവ കൊണ്ടുവരുമെന്നും എയർ ഇന്ത്യ പ്രതിനിധികൾ അറിയിച്ചു. പതിനാല് പേരുടെയും വീടുകളിൽ ബാഗേജ് എത്തിച്ചു നൽകുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *