വീണ്ടും ട്രോളുമായി കണ്ണൂർ കലക്ടർ; ഇത്തവണ ഇരകൾ മെസ്സിയും റൊണാൾഡോയും

  • 240
    Shares

ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിലെ പരാജയത്തെ തുടർന്ന് അർജന്റീനയും പോർച്ചുഗലും പുറത്തായതോടെ ട്രോളുമായി കണ്ണൂർ കലക്ടർ മീർ മുഹമ്മദ് അലി വീണ്ടും രംഗത്ത്. മെസ്സിയെയും ക്രിസ്റ്റിയാനോ റൊണാൾഡോയെയുമാണ് കലക്ടർ ഇത്തവണ ട്രോളുന്നത്.

കണ്ണൂരിലെ ഫ്‌ളക്‌സ് മാറ്റാൻ ഓടുന്ന രണ്ട് പേർ എന്ന ക്യാപ്ഷനിൽ മെസ്സിയുടെയും റൊണാൾഡോയുടെയും ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് കലക്ടറുടെ ട്രോൾ. പ്ലാസ്റ്റിക് വിമുക്ത കണ്ണൂർ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ യാഥാർഥ്യമാകുന്നതായും കലക്ടർ ഫേസ്ബുക്കിൽ കുറിച്ചു

കലക്ടറുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും വാഗ്വാദങ്ങൾ നടക്കുകയാണ്. നേരത്തെ ജർമനി പുറത്തായപ്പോഴും കലക്ടർ ഇത്തരത്തിൽ ട്രോളുമായി രംഗത്തുവന്നിരുന്നു

#കണ്ണൂരിലെ ഫ്ലക്ക്സ് മാറ്റാൻ ഒടുന്ന രണ്ട് പേർ.. പ്ലാസ്റ്റിക് വിമുക്ത കണ്ണൂർ പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ യാഥാർഥ്യമാവുന്നു ??#SportsmanSpirit

Posted by Collector Kannur on 2018 m. Birželis 30 d., Šeštadienis

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *