കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ യുദ്ധം; ജില്ലയിൽ അതീവ ജാഗ്രതാ നിർദേശവുമായി പോലീസ്

Loading...
  • 14
    Shares

്്ഒരിടവേളക്ക് ശേഷം കണ്ണൂർ വീണ്ടും അശാന്തമാകുന്നു. ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് സംഘപരിവാർ നടത്തിയ ഹർത്താലിന് പിന്നാലെ വ്യാപക അക്രമമാണ് കണ്ണൂരിൽ നടക്കുന്നത്. സിപിഎം, ബിജെപി പാർട്ടികളിലെ പ്രധാന നേതാക്കളെ വരെ തെരഞ്ഞെുപിടിച്ച് ആക്രമിക്കുന്ന തലത്തിലേക്ക് ജില്ലയിൽ രാഷ്ട്രീയ യുദ്ധം ആരംഭിച്ചതോടെ പോലീസ് അതീവ ജാഗ്രത പാലിക്കുകയാണ്

സിപിഎം നേതാക്കളായ എ എൻ ഷംസീർ, പി ശശി എന്നീവരുടെ വീടുകളിലേക്കാണ് ആദ്യം ആക്രമണം നടന്നത്. ഇരുവരുടെയും വീടുകളിലേക്ക് ബോംബുകൾ വലിച്ചെറിഞ്ഞു. തൊട്ടുപിന്നാലെ ബിജെപി നേതാവ് വി മുരളീധരന്റെ വീടിന് നേരെയും തിരിച്ചടിയെന്ന പോലെ ബോംബാക്രമണം നടന്നു.

തലശ്ശേരിയിൽ സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക അക്രമണം നടന്നിട്ടുണ്ട്. സിപിഎം പ്രവർത്തകൻ വിശാഖിന് വെട്ടേറ്റു. ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി ഹരിദാസന്റെ വീടിന് നേരെയും ആക്രമണം നടന്നു. പോലീസ് ജില്ലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പോലീസുകാരെ സംഘർഷ ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *