ഉദ്ഘാടന ദിവസം തന്നെ നാണക്കേടും; വിമാനത്താവളം ഡയറക്ടറുടെ പോക്കറ്റടിച്ചു: പോലീസ് കേസെടുത്തു

  • 29
    Shares

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ നാണക്കേടിന്റെ ഒരു കേസും. വിമാനത്താവളത്തിന്റെ ഡയറക്ടറുടെ പോക്കറ്റടിച്ചെന്ന കേസാണ് എയർപോർട്ട് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം സ്വദേശി പി എസ് മേനോനെയാണ് പോക്കറ്റടിച്ചത്.

വിമാനത്താവളത്തിന്റെ ഡയറക്ടർമാരിൽ ഒരാളാണ് പി എസ് മേനോൻ. പണവും ആധാർ കാർഡും എടിഎം കാർഡുകളും പേഴ്‌സിലുണ്ടായിരുന്നു. ഉദ്ഘാടനത്തിനിടയിലെ തിരക്കിനിടെയാണ് പോക്കറ്റടിച്ചത്. തിരക്ക് അത്രയേറെ ഉണ്ടായിരുന്നതിനാൽ കള്ളനെ പിടികൂടുക എന്നത് ശ്രമകരമാണെന്ന് പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *