കള്ളവോട്ട് ആരോപണം: കണ്ണൂർ, കാസർകോട് ജില്ലാ കലക്ടർമാർ ഇന്ന് റിപ്പോർട്ട് നൽകും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന കോൺഗ്രസ് ആരോപണത്തിൽ കണ്ണൂർ, കാസർകോട് ജില്ലാ കലക്ടർമാർ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഇന്ന് റിപ്പോർട്ട് നൽകും. പിലാത്തറയിൽ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്.

കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ടിക്കാറാം മീണ അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലായി പലയിടങ്ങളിലും വ്യാപകമായി കള്ളവോട്ടുകൾ നടന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ ഓപൺ വോട്ട് ചെയ്തതിനെ കള്ളവോട്ടായി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിപിഎം പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *