കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ ഞായറാഴ്ച റീ പോളിംഗ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കാസർകോട്, കണ്ണൂർ ലോക്‌സഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ ഞായറാഴ്ച റീ പോളിംഗ് നടക്കും. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പരസ്യ പ്രചാരണം അവസാനിക്കും. ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പിൽ കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നാല് ബൂത്തുകളിൽ റീ പോളിംഗ് തീരുമാനിച്ചത്.

കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എയുപി സ്‌കൂൾ 19ാം നമ്പർ ബൂത്ത്, പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ 69, 70 ബൂത്തുകൾ. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ തളിപറമ്പ് പാമ്പുരുത്തി മാപ്പിള എയുപിഎസ് സ്‌കൂളിലെ 166ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് റീ പോളിംഗ്. മൂന്ന് ബൂത്തുകൾ കാസർകോട് മണ്ഡലത്തിലും ഒരെണ്ണം കണ്ണൂർ മണ്ഡലത്തിലുമാണ്.

മൂന്ന് ബൂത്തുകളിൽ മുസ്ലിം ലീഗ് പ്രവർത്തകരും ഒരു ബൂത്തിൽ സിപിഎം പ്രവർത്തകരും കള്ളവോട്ട് ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *