പാനൂരിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ പെൺകുട്ടികൾ താനൂരിൽ എത്തിയതായി സൂചന
കണ്ണൂർ പാനൂരിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ രണ്ട് പെൺകുട്ടികൾ മലപ്പുറം താനൂരിലെത്തിയതായി സൂചന. താനൂരിലെ ഒരു ഹോട്ടലിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലാണ് ഇവരെ പോലെ തോന്നിക്കുന്ന രണ്ട് പെൺകുട്ടികൾ നടന്നുപോകുന്ന ദൃശ്യങ്ങൾ പതിഞ്ഞത്
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അയൽവാസികളും സുഹൃത്തുക്കളുമായ സയന, ദൃശ്യ എന്നിവരെ കാണാതായത്. പാനൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ലാബ് ടെക്നീഷ്യൻസ് വിദ്യാർഥിനികളാണ് ഇരുവരും. തിങ്കളാഴ്ച പതിവ് പോലെ കോളജിൽ പോയ കുട്ടികൾ തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പാനൂരില്‍ നിന്ന് കാണാതായ കുട്ടികള്‍
പാനൂരില്‍ നിന്ന് കാണാതായ കുട്ടികള്‍ മലപ്പുറം താനൂരില്‍ എത്തിയതായി സൂചന നല്കുന്ന സിസി ടിവി ദൃശ്യങ്ങള്‍
Posted by People News on Saturday, 24 November 2018