ഏജന്റിനെ വെച്ച് പണം പിരിച്ച കണ്ണൂർ ടൗൺ എസ് ഐക്ക് സസ്‌പെൻഷൻ

ട്രാഫിക് മുന്നറിയിപ്പ് ബോർഡിൽ പരസ്യം പതിക്കാനെന്ന പേരിൽ ഏജന്റിനെ വെച്ച് പണം പിരിച്ച എസ് ഐക്ക് സസ്‌പെൻഷൻ. കണ്ണൂർ ടൗൺ സ്റ്റേഷനിലെ അഡീഷണൽ എസ് ഐ അബ്ദുൾ നാസറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഡിവൈഎസ്പി പി പി സദാനന്ദന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

നഗരത്തിലെ റോഡിൽ പരസ്യ ബോർഡ് സ്ഥാപിക്കാനെന്ന പേരിലാണ് പിരിവ് നടന്നത്. നഗരത്തിലെ വ്യാപാരികളിൽ നിന്ന് 52,000 രൂപ ഇതുവഴി പിരിച്ചെടുത്തു. പണം വാങ്ങിയിട്ടും ബോർഡ് സ്ഥാപിക്കാതിരുന്നതോടെ വ്യാപാരികൾ ട്രാഫിക് പോലീസുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ട്രാഫിക് പോലീസുദ്യോഗസ്ഥർ മേലുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു

ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് പണപ്പിരിവ് നടന്നതായി തെളിഞ്ഞത്. പിരിവ് നടത്തിയ ഏജന്റിനെ ചോദ്യം ചെയ്തപ്പോൾ ബോർഡ് സ്ഥാപിക്കാൻ എസ് ഐ തന്നോട് ആവശ്യപ്പെട്ടിരുന്നതായി മൊഴി നൽകി. വിവാദത്തെ തുടർന്ന് പിരിച്ച പണം എസ് ഐ വ്യാപാരികൾക്ക് തിരിച്ചു നൽകി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *